കാണാ കണ്ണീര്‍ പൂവണി (അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്)
This page was generated on April 30, 2024, 11:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരാജാമണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ബിജു നാരായണൻ ,കോറസ്‌
രാഗംആഭേരി
അഭിനേതാക്കള്‍ജനാർദ്ദനൻ ,ദേവയാനി ,മുകേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: April 15 2012 17:53:22.
 
കാണാക്കണ്ണീര്‍ തൂവണിക്കണ്ണില്‍ പൂത്ത നൊമ്പരത്തില്‍
താനേ മിന്നും തൂമെഴുകിന്‍ തിരിനാളമാളുമ്പോള്‍
മെല്ലേ ഏതോ സാന്ത്വനമായി ഏതോ സൗഹൃദമായി
ഉള്ളില്‍ ചെര്‍ന്നലിയാന്‍ നെഞ്ചില്‍ പൂത്തുലയാന്‍
ഇളമഞ്ഞണിഞ്ഞ തെന്നലേ നീ വാ
(കാണാക്കണ്ണീര്‍ )

മിഴികളിലിതളാടും നിറദീപമേ
‌നിറയുമൊരിരുള്‍ മാഞ്ഞു തെളിയില്ലയോ
ശ്രുതികളിലിടറാതെ മധുരാഗമായി
മനസ്സിലെ ലയവീണ തഴുകില്ലയോ
ഈറന്‍ കൊണ്ടു നില്‍ക്കും മഴമുകിലോരമേതോ
കനല്‍ക്കാറ്റിലാടും ചെറുകുലുതാരമായി
ഇതള്‍ വീണടര്‍ന്നു വാടി നിന്നു പോയി
(കാണാക്കണ്ണീര്‍ )

പകലുകള്‍ തിരിയാളും ചുടുവേനലില്‍
ചിറകുകള്‍ കരിയുന്ന കിളിയാകവേ
അലകളിലുഴലുന്ന ജലയാത്രയില്‍
അലിവുകള്‍ മെനയുന്ന തുഴ വീഴവേ
കുളിര്‍ മാഞ്ഞു പോകും മനശിശിരങ്ങള്‍ പോലെ
അകം നൊന്തു പാടും മൃദുസ്വരധാര പോലെ
അലിയാതലിഞ്ഞ മൗനമായി ഞാന്‍
(കാണാക്കണ്ണീര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts