പരിപ്പുവട തിരുപ്പൻ (ദ്വന്ദയുദ്ധം )
This page was generated on April 26, 2024, 4:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,എൻ ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2013 13:03:27.



പരിപ്പുവട തിരുപ്പൻ കെട്ടിയ ചെറുപ്പക്കാരത്തി നിന്റെ
നടപ്പു കണ്ടാൽ മനസ്സിനുള്ളിലൊരു ഉടുക്കുകൊട്ടാണ്‌
ഉടുക്കുകൊട്ടാണ്‌ പിന്നെയൊരമിട്ട്‌ പൊട്ടാണ്‌
ഒടുക്കമൊടുക്കം പിരി മുറുകിയ കുടുക്കിക്കെട്ടാണ്‌ (പരിപ്പു...)

തിരിഞ്ഞു കൊണ്ടൊരു നോട്ടം അരയ്ക്കു മേലെയൊരാട്ടം
തുളച്ചു കേറണ കണ്ണു കൊണ്ടെന്റെ തുറുപ്പു വെട്ടണ സൂത്രം (പരിപ്പു...)


നിന്റെ ഖൽബ്‌ പൊൻ വിളയും പ്രേമത്തിൻ ഗൾഫ്‌
അങ്ങു വന്നു കേറാൻ കണ്മുന തൻ എൻ ഒ സി വേണം
കുറിച്ചു തന്നാട്ടെ ഒന്നു ചിരിച്ചു കണ്ടോട്ടെ നിന്റെ
മനസ്സറിഞ്ഞോട്ടേ എന്റെ ചെരിപ്പു തേഞ്ഞല്ലോ

അമരം തെറ്റിയ ചിത്തം ഇന്ന്
ചരടു പൊട്ടിയ പട്ടം
നിനക്കിതു മക്കാറ്‌
ഞമ്മക്കിതു പുക്കാറ്‌(പരിപ്പുവട...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts