ശരത്കാല തുടിക്കുന്ന (മധുരം )
This page was generated on April 16, 2024, 4:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:27:25.

ശരത്ക്കാലത്തുദിക്കുന്ന മുഴുതിങ്കളേ
മലയാളക്കര കണ്ടുവോ...
ശരത്ക്കാലത്തുദിക്കുന്ന മുഴുതിങ്കളേ
മലയാളക്കര കണ്ടുവോ...
മലരെങ്ങും വിരിയുന്ന മനസ്സെന്നും നിറയുന്ന
പുതുമകളെല്ലാം നീ കണ്ടോ...
തിര ഞൊറിയൂ നീ ഇതിലേ...
ശരത്ക്കാലത്തുദിക്കുന്ന മുഴുതിങ്കളേ
മലയാളക്കര കണ്ടുവോ...

തിറയും തെയ്യവും കിളിമകൾ പാട്ടും
വേദാന്തമൊഴുകുന്ന പുഴയും...
(തിറയും...)
കഥകളി വിളയും കൂത്തുപറമ്പും
ജപമണിയുണരും സുന്നഹദോസും
മാപ്പിളക്കളിപ്പാട്ടും ഉണരും
ഇവിടേ...ഈ നന്നാട്ടിലും
കതിരൊളി മഴവിൽ ചൊരിയൂ...
ശരത്ക്കാലത്തുദിക്കുന്ന മുഴുതിങ്കളേ
മലയാളക്കര കണ്ടുവോ...

നബിയും രാമനും മിശിഹയുമെന്നും
കൈകോർത്തു നടക്കുന്നുണ്ടിതിലേ...
(നബിയും....)
കവിതകളൊഴുകിയ ചങ്ങമ്പുഴയും
കലയുടെ പദസര മണിമേളകളും
കേരളക്കര ചെയ്ത സുകൃതം..
ഇതിലേ...പൂന്തേരീവഴിയേ...
നിറമതിയഴകേ...ഇതിലേ...
(ശരത്ക്കാലത്തുദിക്കുന്ന...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts