വിഷുപ്പക്ഷി (മംഗല്യപ്പല്ലക്ക് )
This page was generated on May 21, 2024, 10:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബാലഭാസ്കര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:23.
 
വിഷുപ്പക്ഷി വിളിക്കുന്നേ വണ്ണാത്തിക്കിളി ചിലയ്ക്കുന്നേ
കതിര്‍മണി കൊയ്തെടുക്കാന്‍ വായോ
പൂങ്കാറ്റിന്‍ കാവല്‍കളിമേളം കേട്ടോ പുതുമണ്ണേ പെണ്ണേ
ചിഞ്ചില്ലം ചൊല്ലി പുഴപാടും പാട്ടിന്‍ തുടി കേട്ടോ കണ്ണേ

(വിഷുപ്പക്ഷി)

കോവിലിലു് തേവരുണ്ടു് ഗോദാമ്പുരിപ്പാട്ടുണ്ടു്
തകിലടി നാദസ്വരം കേള്‍ക്കണുമുണ്ടു്
(കോവിലില്‍ )
പഴുക്കാ പാക്കു വെട്ടി പന്തലില്‍ നൂലു കെട്ടി
കഴുത്തേല്‍ താലി കെട്ടി കന്നിമാന്‍ കൂടു കൂട്ടി
കറുമ്പി കുറുമ്പി നമ്മുടെ മാംഗല്യം
വയലെല്ലാം വെളഞ്ചാച്ചു് വന്താതെല്ലാം നെളമാച്ചു്

(വിഷുപ്പക്ഷി)

കരിനിറക്കാളയുണ്ടു് കണ്ണാടിപ്പൊന്‍ മഞ്ചലുണ്ടു്
തേനവയല്‍ കൊയ്തു വരും തെക്കന്‍ കാറ്റുണ്ടു്
(കരിനിറക്കാളയുണ്ടു് )
പാതിരാക്കൂരയിലു് പഴമുളതന്‍ കട്ടിലില്‍
പഴംപായു്ച്ചുരുളിനുള്ളില്‍ പളുങ്കേ നിന്നുടെ നെഞ്ചില്‍
പരതാം പരതാം നിന്റെയീ പൂണാരം

(വിഷുപ്പക്ഷി)
വയലെല്ലാം വെളഞ്ചാച്ചു് വന്താതെല്ലാം നെളമാച്ചു്
(വിഷുപ്പക്ഷി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts