മായം മറിമായം (അപരന്മാര്‍ നഗരത്തില്‍)
This page was generated on May 3, 2024, 11:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ സനന്‍ നായര്‍
ഗാനരചനരമേഷ് ഇളമണ്‍ നമ്പൂതിരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കോട്ടയം നസീർ ,രാജാ സാഹിബ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:48:18.
 
മായം മറിമായം മണ്ണില്‍ ജാലം പൊടിപൂരം (2)
രാവില്‍ സൂര്യനുദിച്ചെന്നാല്‍ രാജന്മാരും ചോരന്മാര്‍
വയ്യാവേലിപ്പത്തലുകെട്ടാം പയ്യെപ്പോയിപ്പനയും തിന്നാം
കോലം നല്ലൊരു കോലം മേളം താളം കരഘോഷം (2)
മായം മറിമായം മണ്ണില്‍ ജാലം പൊടിപൂരം (2)

കണ്ടോ ഇതു കണ്ടോ ഈ മുയലിനു കൊമ്പുകള്‍ രണ്ടോ (2)
കൂടെപ്പോരൂ മാളോരേ കാകളി കഥകളി തിമിലകളി (2)
ഇതാണു തെയ്യം തേരോട്ടം ഇതിന്റെ പേരോ പടയോട്ടം
അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം
അടിപൊളിയായിട്ടാടീടാം
അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം
അടിപൊളിയായിട്ടാടിപ്പാടീടാം

(മായം മറിമായം)

എട്ടും പതിനെട്ടും അടവെല്ലാമെല്ലാം കൂട്ടാം (2)
പാളിപ്പോയാല്‍ പൊല്ലാപ്പു് പിന്നെത്തീരാന്‍ ഗുലുമാലു് (2)
തൊന്തരവയ്യോ ആശാനേ നിന്‍ തിരുശരണം ഈശാനേ
അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം
നനഞ്ഞു പോയാല്‍ കുളിച്ചു കേറാം
അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം
നനഞ്ഞു പോയാല്‍ കുളിച്ചു കേറീടാം

(മായം മറിമായം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts