പൗര്‍ണ്ണമിച്ചന്ദ്രിക (റസ്റ്റ്‌ ഹൗസ്‌ )
This page was generated on April 26, 2024, 2:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,അടൂര്‍ ഭാസി ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:04.

പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടുവിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു എന്‍
ആശാലതികകള്‍ പുഞ്ചിരിച്ചു

നീലോല്പല നയനങ്ങളില്‍ ഊറി
നിര്‍മ്മല രാഗ തുഷാരം (൨)
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിൻ ഓടം
ഒ . . .. . . .
(പൗര്‍ണ്ണമി ചന്ദ്രിക .. ..)

പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരുക്കി തെന്നല്‍ (൨)
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരു തല്പം തോഴി (൨)
ഒ . . .. .
(പൗര്‍ണ്ണമി ചന്ദ്രിക ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts