കളഭ ചന്ദന (അഹല്യ )
This page was generated on May 4, 2024, 12:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ എസ് ചിത്ര ,സുനന്ദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2023 14:02:02.
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
അ ..അ ..അ ..ആ ..ആ ...
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
പരുവമോഹനം ഹൃദയപൂവനം ഈ ദിനം
ഈ ദിനം
പ്രണയകുങ്കുമമണിയുമാരുടെ കൈകളാൽ
ആ...ആ ..ആ ..
സരിഗസരി പാഗരിസാ
ആ...അ ..അ ..ആ ..ആ ..
സഗമപമധധപാ
ആ...അ ..അ ..ആ ..ആ ...

മദനതാപവിവശമായി ഉയർന്നുതുള്ളീ തേൻകുടം
മദനതാപവിവശമായി ഉയർന്നുതുള്ളീ തേൻകുടം
അധരമുദ്രാലഹരി ഉണ്ണാൻ അണയുകില്ലേ നായകൻ
അധരമുദ്രാലഹരി ഉണ്ണാൻ അണയുകില്ലേ നായകൻ
പുളകകോമളഗാത്രിയായ് ഒരു മോഹകേളീ വീണയായ്
പൂങ്കൊടി മലർതേന്മൊഴീ രാഗിണി അനുരാഗിണി
പൂങ്കൊടി മലർതേന്മൊഴീ രാഗിണി അനുരാഗിണി
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
അ ..അ ..അ ..ആ ..ആ ...

കദളിവാഴത്തളിരു പോലേ തുടുത്തു പൊങ്ങീ പൂവുടൽ
കദളിവാഴത്തളിരു പോലേ തുടുത്തു പൊങ്ങീ പൂവുടൽ
പുരുഷഗന്ധം പകർന്നു നൽകാൻ അണയുകില്ലേ കാമുകൻ
പുരുഷഗന്ധം പകർന്നു നൽകാൻ അണയുകില്ലേ കാമുകൻ
പ്രമദകാനനവാടിയിൽ ഒരു പ്രേമപൂജാലോലയായ്
ശാലിനീ മൗനകാമിനീ മോഹിനീ മന്ദഹാസിനീ
ശാലിനീ മൗനകാമിനീ മോഹിനീ മന്ദഹാസിനീ
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
അ ..അ ..അ ..ആ ..ആ ...
പരുവമോഹനം ഹൃദയപൂവനം ഈ ദിനം
ഈ ദിനം
പ്രണയകുങ്കുമമണിയുമാരുടെ കൈകളാൽ
ആ...ആ ..ആ ..
സരിഗസരി പാഗരിസാ
ആ...അ ..അ ..ആ ..ആ ..
സഗമപമധധപാ
ആ...അ ..അ ..ആ ..ആ ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts