കനകാഭിലാഷങ്ങൾ (ഇന്നലെകളില്ലാതെ )
This page was generated on March 29, 2024, 1:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംറെക്സ്‌ ഐസ്സക്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബിജുമേനോൻ ,ശ്രീവിദ്യ ,മഞ്ജു വാര്യർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:44.
 
കനകാഭിലാഷങ്ങള്‍ നിറവേറുമോ
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ
ഇനിയെന്നു പൂവണിയുമാ സ്വര്‍ഗ്ഗം
ഇനിയെന്നു തുയിലുണരുമെന്‍ സ്വപ്നം
ഇനിയെന്നു നീ വരും സന്ധ്യേ
സന്ധ്യേ സന്ധ്യേ

കനകാഭിലാഷങ്ങള്‍ നിറവേറുമോ
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ

ഉരുകുന്നു വാനം തേങ്ങുന്നു ഭൂമി‌‌
കുരിശില്‍ പിടയുന്നു ജീവന്‍
തഴുകുന്നു തിരകള്‍ അലിയുന്നു തീരം
വിരഹാര്‍ദ്രമൊഴുകുന്നു തെന്നല്‍
ഹൃദയമൊരു മണ്‍വീണ പോലേ
അനുരാഗമപരാധമായു്
തീര്‍ചുംബനത്തിന്റെ മധുരമിനി വരുമോ

കനകാഭിലാഷങ്ങള്‍ നിറവേറുമോ
അഴിയുന്ന ബന്ധങ്ങള്‍ ഇഴചേരുമോ

വിലപേശി നില്‍പ്പൂ നിഴലും നിലാവും
ഉരുകുന്നു തൂമഞ്ഞുതുള്ളി
ശുഭരാത്രിയോതും മണിമുഴങ്ങുന്നു
വഴിയരികിലാളുന്നു ദീപം
അകലെയൊരു വേഴാമ്പല്‍ കേണു
മഴമുകിലിനലിവേകുവാന്‍
കരിയിലകളോതി ഇതു ശിശിരകാലം

(കനകാഭിലാഷങ്ങള്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts