വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എം ജി ശ്രീകുമാർ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,മുരളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:30.
ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് കിഴക്കുപുലരിച്ചെങ്കൊടി പാറി കിളികള്‍ പാടീ രണഗീതി പുഴയും കായലുമൊത്തുമുഴക്കി പുതിയൊരു വിപ്ലവരണഭേരി പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ നവലോക കാഹളം കേട്ടുവോ പാരിതില്‍ ഇനി പരമര്‍ദ്ദനം പഴം കഥയാക്കി മാറ്റണം നാമിനി അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ അവശരുമാര്‍ത്തരുമണിചേര്‍ന്നു കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ കാണാച്ചങ്ങലപൊട്ടിച്ചു ചൂഷണം ഇനി ജനചൂഷണം ഇനി മാവേലിമണ്ണില്‍ നിന്നും മാറ്റണം നമ്മുടെ ചെഞ്ചോരയില്‍ ഒരു നവജാതകേരളം തീര്‍ക്കണം അലറിവിളിച്ചൂ അലകടലകലേ അടിമകളല്ലിനി ജനകോടീ ഇവരുടെ ചോരയിലിവിടെപ്പൊന്തും നവയുഗസുന്ദരകേദാരം കിഴക്കുപുലരി......... ഇങ്ക്വിലാബ് സിന്ദാബാദ്........ |