മിന്നാമിനുങ്ങേ നിന്നെ [പുരുഷൻ] (ചതിക്കാത്ത ചന്തു )
This page was generated on May 21, 2024, 11:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഡോ ഫഹാദ്‌ മുഹമ്മദ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:26.

മിന്നാമിനുങ്ങേ നിന്നെത്തിരഞ്ഞു
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞു
കിനാ വെയിലില്‍ പറന്നുയരും
പൊന്നാവണിക്കാറ്റാണു ഞാന്‍

ഈ സാന്ദ്രമാം സന്ധ്യതന്‍ തീരങ്ങളില്‍
ഈ ലോലമാം ഭൂവിലെ പാദങ്ങളില്‍
മഴയുടെ മഴനീര്‍ത്തുള്ളിയായ്
പുലരിയിലൊരു പൂത്തിങ്കളായ് പ്രണയം
താരാപഥം തിരഞ്ഞു പോകുന്നു ഞാന്‍

ഈമാരിവില്‍ പക്ഷിതന്‍ പൊന്‍‌തൂവലായ്
ഈ മൂകമാം യാത്രതന്‍ സംഗീതമായ്
മുകിലലയിലെ മൂവന്തിയായ്
അലഞൊറിയുമൊരാനന്ദമായ്
പ്രണയ ജീവന്‍ കണം തിരഞ്ഞുപോകുന്നു ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts