വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ബാലകൃഷ്ണന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:19.
എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ (2) എത്ര ജന്മങ്ങളില് ഏതോ വീഥിയില്‍ എന്നോ നിന്നെ ഞാന്‍ കണ്ടിരുന്നു ഏകാന്ത സ്വപ്നത്തില്‍ ഏതോ നിമിഷത്തില്‍ എന്നരികില്‍ നീ വന്നിരുന്നു എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ (2) കൊഞ്ചും മൊഴികളാല് പുഞ്ചിരിപ്പൂക്കളാല്‍ ജീവനില്‍ പൂക്കളം തീര്‍ത്തു (കൊഞ്ചും ) അമ്മതന്‍ സൗഭാഗ്യ താരമല്ലേ നീ അച്ഛന്റെ പൊന്നു മോനല്ലേ - അല്ലേ എന്നോമല്‍ കണ്മണിക്കുഞ്ഞേ എന്റെ ജന്മസാഫല്യമേ ചിറകു കരിഞ്ഞോരെന്‍ ചിരകാല സ്വപ്നത്തെ ചിലങ്കകള്‍ ചാര്‍ത്തിച്ച ചിരിക്കുടുക്കേ (ചിറകു ) ജീവന്റെ ജീവന് കൂടണയാന്‍ വന്ന ചിത്തിരപ്പൈങ്കിളിയല്ലേ - അല്ലേ (എന്നോമല്‍ ) |