കാലമെന്ന കാരണവര്‍ക്കു (കള്ളിച്ചെല്ലമ്മ )
This page was generated on June 24, 2024, 7:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍സി ഒ ആന്റോ ,പി ലീല ,ശ്രീലത നമ്പൂതിരി ,കോട്ടയം ശാന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:57.


കാലമെന്ന കാരണവര്‍ക്കു
കേരളത്തില്‍ സംബന്ധം
കേരളത്തില്‍ സംബന്ധത്തില്‍
കന്യകമാര്‍ നാലാണ്‌

ചിങ്ങത്തില്‍ പിറന്നവള്‍ പൂക്കാലം
ചിരിതൂകി കളിയാടും പൂക്കാലം-ഓഹൊ
പൂക്കാലം

ആവണിപ്പൂക്കളാല്‍ ആടകള്‍ ചാര്‍ത്തി
ആടിപ്പാടി നടക്കുന്ന കന്യകയല്ലോ - അവള്‍ കന്യകയല്ലോ (കാലമെന്ന)

പച്ചമല, പവിഴമല ചെരിവുകളില്‍ നല്ല
വൃശ്ചികത്തില്‍ പിറന്നവള്‍ മഞ്ഞുകാലം- ഓഹൊ
മഞ്ഞുകാലം

കുംഭത്തിള്‍ പിറന്നവള്‍ മറ്റൊരുത്തി- ഹ
ചെമ്പഴുക്കാ നിറമുള്ള തമ്പുരാട്ടി - ഓഹൊ
തമ്പുരാട്ടി

കവിളത്തു കണ്ണീരുള്ള കാലവര്‍ഷപ്പെണ്ണ്‌
കരിമുകില്‍ മുടിയുള്ള കാലവര്‍ഷപ്പെണ്ണ്‌
മാനത്തെ കാവില്‍നിന്നും താളമേളം കേള്‍ക്കുമ്പോള്‍
കലി തുള്ളി നൃത്തം വെയ്ക്കും കര്‍ക്കിടകപ്പെണ്ണ്‌

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts