ഓരോ തുള്ളിച്ചോരയില്‍ നിന്നും (മൂലധനം )
This page was generated on June 14, 2024, 9:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സി ഒ ആന്റോ ,വേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:59.

ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു
ഉയരുന്നു അവര്‍ നാടിന്‍ മോചന
രണാങ്കണത്തില്‍ പടരുന്നു

ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുയരുന്നു (2)
ഉയരുന്നു അവര്‍ നാടിന്‍ മോചന
രണാങ്കണത്തില്‍ പടരുന്നു (2)
(ഓരോ)

വെടി വച്ചാലവര്‍ വീഴില്ല - വീഴില്ല - വീഴില്ല
അടിച്ചുടച്ചാല്‍ തകരില്ല - തകരില്ല - തകരില്ല
വെടി വച്ചാലവര്‍ വീഴില്ല
അടിച്ചുടച്ചാല്‍ തകരില്ല
മജ്ജയല്ലതു മാംസമല്ലതു
ദുര്‍ജ്ജയ നൂതനജനശക്തി
ജനശക്തി - ജനശക്തി - ജനശക്തി
(ഓരോ..)

എല്ലല്ല എലുമ്പല്ല
അതു കല്ലാണു് കരിങ്കല്ലാണു്
(എല്ലല്ല)
വെയിലേറ്റാലതു വാടില്ല
തീയില്‍ കുരുത്ത തൈയാണു് (2)
(ഓരോ)

ഞങ്ങടെ കാലില്‍ കെട്ടിപ്പൂട്ടിയ
ചങ്ങല വെട്ടിപ്പൊട്ടിക്കാന്‍
(ഞങ്ങടെ )
പുതുകരവാളായ്‌ ജനാധിപത്യ-
പുലരൊളി മാനത്തണയാറായ്‌
(ഓരോ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts