കോടി ജന്മമെടുത്താലും [രാജ മല്ലികേ] (പൂജാപുഷ്പം )
This page was generated on April 23, 2024, 10:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനതിക്കുറിശ്ശി സുകുമാരൻ നായർ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:55.
കോടിജന്മമെടുത്താലും ആരുതന്നെയെതിര്‍ത്താലും
കൂടവേ നിന്‍ നിഴല്‍ പോലെ പോരുമേ ദേവാ...

രാജമല്ലികേ ഹൃദയ വനികയില്‍
രാഗസൌരഭം പൂശിനീ
രാജമല്ലികേ ഹൃദയ വനികയില്‍
രാഗസൌരഭം പൂശിനീ
രാവും പകലും മനസ്സിന്നുള്ളില്‍
രാസക്രീഡനടത്തി നീ
രാഗലോലയെന്‍ ഹൃദയസരസ്സില്‍
രാജഹംസമായ് വന്നു നീ

നിന്‍ കാല്‍ച്ചിലമ്പൊലി കേട്ടെന്‍ ചിന്താ
ഗോവൃന്ദങ്ങള്‍ ചാഞ്ചാടീ
പ്രേമയമുനയില്‍ മധുരവികാര
ഗോപകുമാരികള്‍ നീരാടീ

ആശകളാം അശ്വങ്ങള്‍ പൂട്ടി നിന്‍
അമ്പാടിയില്‍ ഞാന്‍ തേരോട്ടീ
മോഹതരളിത രാ‍ധയായ് ഞാന്‍
ദാഹജലത്തിനു കൈനീട്ടി

ദിവ്യാമൃതമില്ലെന്റെ കയ്യില്‍
ദേവസ്ത്രീയായ് മാറ്റുവാന്‍
കിരീടവും ചെങ്കോലുമില്ല
ചക്രവര്‍ത്തിനിയാക്കുവാന്‍

ജീവിതമാല്യവുമായ് ഞാന്‍ നിന്‍
ശ്രീകോവിലില്‍വന്നൊരു മഞ്ജുള
കല്‍പ്പനനല്‍കൂ നിന്‍ തിരുമാറില്‍
അര്‍പ്പിക്കാനീ വനമാല




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts