എത്ര നേരമായ്‌ ഞാന്‍ (ഇരട്ടക്കുട്ടികളുടെ അഛന്‍ )
This page was generated on April 25, 2024, 5:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
അഭിനേതാക്കള്‍മഞ്ജു വാര്യർ ,ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 07:21:44.




എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
പിണങ്ങരുതേ അരുതേ അരുതേ അരുതേ
പുലരാറായി തോഴി‌

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

വിൺമാളികയില്‍ വാഴുമ്പോഴും ആമ്പലിനോടു നീ ഇണങ്ങിയില്ലേ (2)
ചന്ദ്രികയോളം വളരുമ്പോഴും രമണന്‍റെ കൂടെ ഇറങ്ങിയില്ലേ
വാര്‍മുകിലിന്‍ പൂങ്കുടിലില്‍ മിണ്ടാതെ നീ ഒളിഞ്ഞതെന്തേ

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ

വെറുതെ ഇനിയും പരിഭവരാവിന്‍ മുഖപടമോടെ മറയരുതേ (2)
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി ഈ മുഗ്ദ്ധരാവില്‍ ഉറക്കമായോ‌
എഴുന്നേല്‍ക്കൂ ആത്മസഖി എതിരേല്‍ക്കാന്‍ ഞാന്‍ അരികിലില്ലേ
(എത്ര നേരമായി)

എത്ര നേരമായി ഞാന്‍ കാത്തു കാത്തു നില്‍പൂ
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts