കാട്ടിലെ മാനിന്റെ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )
This page was generated on April 20, 2024, 6:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി ,പ്രവീണ ,കാവേരി ,
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:47:01.

 
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി
മാരാരു പണ്ടൊരു ചെണ്ട...2
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട
മേളത്തളമ്പുള്ള ചെണ്ട..2 (കാട്ടിലെ)

താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ
തല്ലു കൊള്ളുന്നൊരു ചെണ്ട..2
കാവുകൾ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുൽകിയുണർത്തുന്ന ചെണ്ട...2(കാട്ടിലെ)

പഞ്ചാരി പാണ്ടിയും പാടുന്ന ചെണ്ട
തോളത്തു തൂങ്ങുന്ന ചെണ്ട..2
വോട്ടു പിടിക്കാൻ അലറുന്ന ചെണ്ട
പട്ടണം ചുറ്റുന്ന ചെണ്ട..2(കാട്ടിലെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts