വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:52.
ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ മലയാളക്കര കണ്ടുവോ (ശരത്കാല ) മലരെങ്ങും വിരിയുന്ന മനസ്സെങ്ങും നിറയുന്ന പുതുമകളെല്ലാം നീ കണ്ടോ തിര ഞൊറിയൂ നീ ഇതിലേ (ശരത്കാല ) തിറയും തെയ്യവും കിളിമകള്പാട്ടും വേദാന്തമൊഴുകുന്ന പുഴയും (തിറയും ) കഥകളിവിളയും കൂത്തുപറമ്പും ജപമണിയുണരും സുന്നഹദോസും മാപ്പിളക്കളിപ്പാട്ടും പുണരും ഇവിടെ ഈണം നാട്ടിയോ നിന് കതിരൊളിമഴ നീ ചൊരിയൂ (ശരത്കാല ) നബിയും രാമനും മിശിഹയുമെന് കൈകോര്ത്തു് നടക്കുന്നുണ്ടിതിലെ (നബിയും ) കവിതകളൊഴുകിയ ചങ്ങമ്പുഴയും കലയുടെ പദസരമണിമേളകളും കേരളക്കര ചെയ്ത സുകൃതം ഇതിലെ പൂന്തേരീവഴിയേ നിറമതിയഴകേ ഇതിലേ (ശരത്കാല ) |