വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 17 2012 07:03:13.
നിത്യകാമുകീ ഞാന്‍ നിന്മടിയിലെ ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു ആമൃണാള മൃദുലാംഗുലിയിലെ പ്രേമപല്ലവിയാകാന്‍ കൊതിച്ചു ആശകള്‍ സങ്കല്‍പ്പചക്രവാളത്തിലെ ആലോലവാസന്ത മേഘങ്ങള്‍ അവയുടെ ചിറകിലെ വൈഡൂര്യമുത്തിന് ഹൃദയമാം പുല്‍ക്കൊടി കൈനീട്ടി കൈനീട്ടി വെറുതേ കൈനീട്ടി നിത്യകാമുകീ.......... ആശകള്‍ വാസരസ്വപ്നമാം പൊയ്കയില്‍ ആരോവരയ്ക്കുന്ന ചിത്രങ്ങള്‍ അവയുടെ കയ്യിലെ പാനപാത്രത്തിലെ അമൃതിനു ദാഹിച്ചു കൈനീട്ടി കൈനീട്ടി വെറുതേ കൈനീട്ടി നിത്യകാമുകീ.............. |