ഞാനൊരു പാവം മൊറിസ്‌ മൈനർ (ഭൂഗോളം തിരിയുന്നു )
This page was generated on October 20, 2020, 5:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:26.
ഞാനൊരു പാവം മോറീസ് മൈനര്‍
അവളൊരു സെവന്റിവണ്‍ ഇമ്പാലാ
ഫോറിന്‍ ഫിയറ്റിനെ പ്രേമിച്ചവളെ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേ മായം
പോനാല്‍ പോകട്ടും പോടാ (ഞാനൊരു)

ഗിയറില്ല ബ്രേക്കില്ല ക്ലച്ചില്ലാ
റീബോറു ചെയ്യുവാന്‍ പണമില്ലാ
പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നേ....
പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നെ
പറ്റിക്കാനെനിക്കൊട്ടു കഴിഞ്ഞുമില്ലാ..
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേ മായം
പോയെങ്കില്‍ പോട്ടെടാ . പോടാ (ഞാനൊരു)

മോഹത്തിന്‍ പെട്രോളും നിറച്ചുവന്നു
മുറപ്പെണ്ണാമവളുടെ കരം പിടിക്കാന്‍
മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞൂ...
മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞു
റ്റയര്‍ പങ്ക്ചറായിഞാന്‍ വഴിയില്‍ വീണൂ
മോറീസ്സിനിനി ഉലകമേ മായം ഈ
മോറീസ്സിനിനി വാഴ്വേ മായം
പോട്ടെടാ പോണെങ്കിലങ്ങട് പൊക്കോട്ടേ (ഞാനൊരു)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts