തക്കിട തരികിട (എബ്രഹാം ആൻഡ്‌ ലിങ്കൺ )
This page was generated on June 23, 2024, 2:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഔസേപ്പച്ചൻ
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗായകര്‍ബാലു തങ്കച്ചൻ ,ജ്യോത്സന രാധാകൃഷ്ണൻ ,ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,നജാ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2024 10:50:28.
 തക്കിട തരികിട... ക്കിട തരികിട...
തക്കിട തരികിട... കിട കിട തരികിട...

തക്കിട തരികിട തിത്തിത്താരാ...
തക്കിട തരികിട തിത്തിത്താരാ...
കൊമ്പേട് കുഴലെട് തപ്പും തുടിയും...
തംബുരുതരിമണി വീണ പെണ്ണും...

മധുരമീ മദനോത്സവം-
ചടുല ചലനമേളമനോഹരം...
ഭുവനമോഹനമാകുമീ-
പ്രണയ ഹൃദുവിലാസനസോത്സവം...

നിന്റെ അരമണി ചിന്തിടും കളശിഞ്ചിദം കേൾക്കെ...

എന്റെ കരളിലെ മന്ത്രമുരളിക ചിന്തുമൂളുന്നു...
തക്കിട തരികിട തിത്തിത്താരാ...

തക്കിട തരികിട തിത്തിത്താരാ...

ഓ, ഓ, ഓ, കൊമ്പേട് കുഴലെട് തപ്പും തുടിയും...

തംബുരുതരിമണി വീണ പെണ്ണും...

വരുന്നിതാ പുഷ്പരഥത്തിൽ,
വസന്തമേ സ്വപ്നമനത്തിൽ,
അറിഞ്ഞുവോ മാൻ പേടകളെ,
പറന്നുവാ പൂംകുയിലുകളേ...

വസുന്ധരേ നിന്റെ കേളിമണ്ഡപം,
ഒരുക്കിയാലും ഞങ്ങൾക്കായ്...
നിറഞ്ഞ യൗവന ലഹരിയിലാടും,
ഇണകൾ ഞങ്ങൾക്കാമോദം...

കുങ്കുമവനിയിൽ...

ഹാ, സന്ധ്യമയങ്ങും...

കുങ്കുമവനിയിൽ സന്ധ്യമയങ്ങും...
യാമം...

തക്കിട തരികിട

തിത്തിത്താര
തക്കിട തരികിട

തിത്തിത്താര

ഹോ, കൊമ്പേട് കുഴലെട് തപ്പും തുടിയും...

തംബുരുതരിമണി വീണ പെണ്ണും...

ചിലങ്കതൻ ചിഞ്ചിലനാദം,
ചിലമ്പിടും ചഞ്ചലപാദം,
കരങ്ങളിൽ കങ്കളചാദം,
കിലുങ്ങിയും കാഞ്ചിയണിഞ്ഞു...

വസന്തമേനിയിൽ മോഹിനിയാട്ടം,
വിരുന്നൊരുക്കീ ഞങ്ങൾക്കായ്...
മനയമാരുതൻ ചുംബനലഹരിയിൽ,
മതിക്കും ഞങ്ങൾക്കാവേശം...

നന്ദനവനിയിൽ...

ചന്ദ്രനുദിക്കും...

നന്ദനവനിയിൽ ചന്ദ്രനുദിക്കും...
നേരം...

തക്കിട തരികിട തിത്തിത്താരാ...
തക്കിട തരികിട തിത്തിത്താരാ...
കൊമ്പേട് കുഴലെട് തപ്പും തുടിയും...
തംബുരുതരിമണി വീണ പെണ്ണും...

മധുരമീ മദനോത്സവം-
ചടുല ചലനമേളമനോഹരം...
ഭുവനമോഹനമാകുമീ-
പ്രണയ ഹൃദുവിലാസനസോത്സവം...

നിന്റെ അരമണി ചിന്തിടും കളശിഞ്ചിദം കേൾക്കെ...

എന്റെ കരളിലെ മന്ത്രമുരളിക ചിന്തുമൂളുന്നു...

തക്കിട തരികിട തിത്തിത്താരാ...
തക്കിട തരികിട തിത്തിത്താരാ...
കൊമ്പേട് കുഴലെട് തപ്പും തുടിയും...
തംബുരുതരിമണി വീണ പെണ്ണും...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts