പോകുന്നിതാ (ശ്രീരാമ പട്ടാഭിഷേകം )
This page was generated on April 26, 2024, 4:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി ബി ശ്രീനിവാസ് ,കോറസ്‌
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍പ്രേം നസീര്‍ ,പ്രേം നവാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:59.
പോകുന്നിതാ.. നിന്‍ പ്രിയരാമന്‍ വനാന്തേ....
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ...
ആ.....

നിന്നുടെദീപം മറയുകയായി .. ആ...
നിന്നുടെ ധര്‍മ്മം പിരിയുകയായി.. ആ....
നിന്നുടെ ജീവിതസങ്കല്‍പ്പങ്ങള്‍
നിന്നെവെടിഞ്ഞിഹ പോകുകയായി
കേഴുകയെന്‍ നാടേ അയോദ്ധ്യേ
കേഴുകയെന്‍ നാടേ...
ആ.....

രാമന്‍ തിരുവടി കൈവെടിയുന്നീ
രാജ്യംവെറുമൊരു കാടായീ
ആമലരടിയിണ പതിയും കാടുകള്‍
താമരയേന്തും നാടായീ
പോവുക പോവുക നാം
പോവുക പോവുക നാം
പോവുക പോവുക നാം
ആ...........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts