വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ചന്ദു നായർ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ആനന്ദ് ബാബു ,രേണുക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:46:08.
കായലിൻ മാറിൽ നിറമാറിൻ നിഴൽചേർന്ന ചെന്തെങ്ങ് ചാരി നീ നിന്നു... വിടരാൻ,വിതുമ്പും,നിൻ മലർ ചുണ്ടിൽ ഒരുതുള്ളി നീഹാര മുത്ത് കണ്ടു.. അതിലൊരു കോണിൽ അഴകെഴും മേടിൽ, എൻപ്രേമ സാമ്രാജ്യ ഹരിത നീശാര ശയ്യ കണ്ടു... പകൽമീനുണരുന്ന ചെമ്മാനം കടം തന്ന ചെഞ്ചായ തുടിപ്പേറും മുഖാബ്ധിയിൽ പിടയുന്ന പരൽമീൻ തിരയുന്നതാരെ? നിൻ അധരമധുപാന ലഹരിതേടുന്ന ദേവനെയോ? കല്ല്യാണ നാളിലെ കഥയോർത്ത് നിൽക്കും അഴകിനെ തഴുകുന്ന കുളിർ തെന്നലേ.. കളിമാറി വീശുകിൽ തകരില്ലേകണികയും, എൻ മധുരസ്വപ്ന നിറമാല ചാർത്തുന്ന ഭാവനയും... |