മായാ തീരമേ (കിള്ളിക്കുറിശ്ശിയിലെ കുടുംബമേള )
This page was generated on March 28, 2024, 11:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നരേന്ദ്ര പ്രസാദ് ,ജനാർദ്ദനൻ ,ജഗദീഷ് ,സീനത്ത് ,കനകലത ,പ്രേംകുമാര്‍ ,വിന്ദുജ മേനോൻ ,ഷമ്മി തിലകൻ ,മീന ,ബൈജു സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:46:02.
 
മായാതീരമേ സൂര്യനെങ്ങു പോയ്
ഇരൂളും വാനമേ ചന്ദ്രനെങ്ങു പോയ്
വേർപിരിഞ്ഞുവെന്നോ വിധി യാത്രയോതിയെന്നോ
സൗഹൃദം പിടഞ്ഞു വീണുവോ
സ്നേഹ ഗാനധാര മാഞ്ഞുവോ
(മായാതീരമേ......)

പങ്കിടും വേളയിന്നു കണ്ണുകൾ തുളുമ്പിയോ
നിങ്ങളീ നിങ്ങളായതോർമ്മ വന്നുവോ (2)
മൗനം വിതുമ്പിയോ ഹൃദയങ്ങൾ നൊന്തുവോ
ബന്ധങ്ങൾ കൈമറിഞ്ഞുവോ
ഇനിയെന്നു കേൾക്കുമീ സ്വരം
(മായാതീരമേ......)

ദൈവമായ് പണ്ട് പണ്ട് ചേർത്തു തന്ന ജീവിതം
എന്തിനായ് പൂവു പോലെ നുള്ളി നീക്കി നീ (2)
മതമത്സരങ്ങളിൽ മതമിന്നു സാക്ഷിയായ്
ഈശ്വരൻ പോലും ഏകനായ്
ഇനിയെന്നു കേൾക്കുമാ സ്വരം
(മായാതീരമേ......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts