നവനീത ചന്ദ്രികേ [F] (അവൾക്കു മരണമില്ല )
This page was generated on May 21, 2024, 10:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 06:35:02.

നവനീതചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്രയാമിനി മിഴികള്‍ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാൻ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ..
(നവനീതചന്ദ്രികേ.....)
നവനീതചന്ദ്രികേ തിരി താഴ്ത്തൂ...

ഞാവല്‍മരത്തിന്‍ തിരുമധു നുകരുന്ന
കൂരിയാറ്റ തേന്‍കുരുവീ...
മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ
മണിയറവാതില്‍ തുറക്കരുതേ
രാത്രി ആദ്യരാത്രി
ഇതാണു ഞങ്ങടെ ആദ്യരാത്രി...

നവനീതചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്രയാമിനി മിഴികള്‍ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാൻ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ..
നവനീതചന്ദ്രികേ തിരി താഴ്ത്തൂ...

ശിശിരത്തില്‍ മയങ്ങും അരയാലിലകളെ
കുളിരൂട്ടും പൂന്തെന്നലേ....
മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും
തുടരും നടനം നിര്‍ത്തരുതേ
രാത്രി ആദ്യരാത്രി
ഇതാണു ഞങ്ങടെ ആദ്യരാത്രി...

നവനീതചന്ദ്രികേ തിരി താഴ്ത്തൂ
നക്ഷത്രയാമിനി മിഴികള്‍ പൊത്തൂ
നാണം കളഞ്ഞിനി നാഥനെ പുണരാൻ
നാടന്‍പെണ്ണിനെ ഒരുക്കി നിര്‍ത്തൂ..
നവനീതചന്ദ്രികേ തിരി താഴ്ത്തൂ... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts