അലക്കൊഴിഞ്ഞ നേരമുണ്ടോ (വസുധ )
This page was generated on April 19, 2024, 5:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനപഴവിള രമേശന്‍
ഗായകര്‍എം ജയചന്ദ്രന്‍ ,രഞ്ജിനി മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2013 04:11:26.

അലക്കൊഴിഞ്ഞ നേരമുണ്ടോ...
നേരമുണ്ടോ...ഓ....
എന്നാല്‍ അഴുക്കുപോയ കാലമുണ്ടോ...
അലക്കൊഴിഞ്ഞ നേരമുണ്ടോ...
നേരമുണ്ടോ...ഓ....
എന്നാല്‍ അഴുക്കുപോയ കാലമുണ്ടോ...
അടിച്ചാലും പിഴിഞ്ഞാലും
അന്തസ്സോടെ ഉടുത്താലും..
അടുത്തനേരം മുഷിച്ചിലുണ്ടേ....
കാര്യം വിളിച്ചുചൊല്ലാന്‍ കുറച്ചിലുണ്ടേ....
അലക്കൊഴിഞ്ഞ നേരമുണ്ടോ...
നേരമുണ്ടോ...ഓ....
എന്നാല്‍ അഴുക്കുപോയ കാലമുണ്ടോ...

തന്തനന തന്തന തന്തന...തന്തന തന്താനാ..
തന്തനന തന്തന തന്തന...തന്തന തന്താനാ..(2)

നാവലക്കി നാവലക്കി
നാടുവെളുത്തതു കണ്ടില്ലേ...
കാടലക്കി കാടലക്കി
മാനം തെളച്ചതും കണ്ടില്ലേ...
ഓഹോയ്‌....ഓഹോയ്‌....
ഓഹോയ്‌....ഓഹോയ്‌....ഹോയ്...
നാവലക്കി നാവലക്കി
നാടുവെളുത്തതു കണ്ടില്ലേ...
കാടലക്കി കാടലക്കി
മാനം തെളച്ചതും കണ്ടില്ലേ...
അലക്കൊഴിഞ്ഞു കാശിക്കു പോയി
പുണ്യം വാങ്ങിയതാരുണ്ടു്....
ആരുണ്ടു്....ആരുണ്ടു്....ആരൊക്കെയുണ്ടു്....
ആ...അലക്കൊഴിഞ്ഞു കാശിക്കു പോയി
പുണ്യം വാങ്ങിയതാരുണ്ടു്....
ഉടുത്തവേഷം മുഷിയാതെ
ആടിത്തീർ‌ത്തവരാരൊക്കെയുണ്ടു്...
അലക്കൊഴിഞ്ഞ നേരമുണ്ടോ...
നേരമുണ്ടോ...ഓ....
എന്നാല്‍ അഴുക്കുപോയ കാലമുണ്ടോ...

കാറ്റുണക്കി വെയിലുണക്കി
തലവെളുത്തതു കണ്ടില്ലേ...
കര്‍മ്മത്തിന്റെ വിഴുപ്പലക്കി
ജന്മം തുലഞ്ഞതും കണ്ടില്ലേ...
ഓഹോയ്‌....ഓഹോയ്‌....
ഓഹോയ്‌....ഓഹോയ്‌....ഹോയ്...
കാറ്റുണക്കി വെയിലുണക്കി
തലവെളുത്തതു കണ്ടില്ലേ...
കര്‍മ്മത്തിന്റെ വിഴുപ്പലക്കി
ജന്മം തുലഞ്ഞതും കണ്ടില്ലേ...
വിഴുപ്പെടുത്തു കഴുതയെപ്പോൽ
മനസ്സു മുന്‍പേ പോകുന്നു
പോകുന്നു പോകുന്നു മനസ്സു പോകുന്നു
ആ...വിഴുപ്പെടുത്തു കഴുതയെപ്പോൽ
മനസ്സു മുന്‍പേ പോകുന്നു
പലനിറത്തില്‍ മാനത്തുമാരോ
വിഴുപ്പലക്കി വിരിക്കുന്നു...
(അലക്കൊഴിഞ്ഞ നേരമുണ്ടോ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts