കാര്‍മുകം (കുണുക്കിട്ട കോഴി )
This page was generated on April 20, 2024, 1:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ജി വേണുഗോപാല്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിദ്ദിഖ് ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:42.



കാർമുകം മാറിൽ ചാർത്തീ മാനസം (2)
കേളിക്കാറ്റിൽ മോഹാരണ്യമാകെ
മദലോലമായ്
മലരിൽ മധുപൻ തേടും കാമനയാം
(കാർമുകം....)

നാലകങ്ങൾ നീളെ തെളിദീപനാളമിളകി
പൂങ്കുളങ്ങൾ തോറും മധു കൈരവങ്ങളാടി
ദൂരെയായ് പൂ‍വാംകുഴലികൾ
സ്നേഹവാടിയിൽ നിരന്നു നീങ്ങുമ്പോളും
മലരിൽ മധുപൻതേടും കാമനയാം
(കാർമുകം..)

നാന്ദി ചൊല്ലിയാടി സ്വരധാര മന്ദമൊഴുകി
പ്രേമരാഗമേകി തളിരിളകി നിന്ന തീരം (2)
ഉണരുമീ മായാമാളവം
കാളിദാസ കാവ്യമന്ത്രമാകുമ്പോഴും
മലരിൽ മധുപൻ തേടും കാമനയാം
(കാർമുകം..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts