വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം (എന്റെ വീട്‌ അപ്പൂന്റേം )
This page was generated on April 27, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,സുജാത മോഹൻ ,ഔസേപ്പച്ചൻ
രാഗംകാപ്പി
അഭിനേതാക്കള്‍ജയറാം ,ജ്യോതിർമയി ,കാളിദാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:38.




വാവാ വോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്കു തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ (വാവാവോ)

ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പനു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ (ഒരു കുമ്പിൾ)
കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവരേ (വാവാവോ)

ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ (ഒരുകുഞ്ഞി)
ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിലകത്തു കിടന്നുറങ്ങുമായപൂമൈനേ (വാവാവോ)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts