വിശദവിവരങ്ങള്‍ | |
വര്‍ഷം | 1969 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:44.
പരാഗസുരഭില കുങ്കുമമണിയും പവിഴമല്ലി പെണ്‍കൊടിമാരേ കണ്ടവരുണ്ടോ കാട്ടുമുളയില്‍ കവിതകള്‍ പകരുമെന്‍ ഗന്ധര്‍വ്വനേ പൂത്ത കാനന വീഥിയിലെന്നെ കാത്തുകാത്തു കുഴങ്ങുകയാവാം സ്വപ്നം കാണും കതിര്‍മണ്ഡപത്തില്‍ പുഷ്പമാലകള്‍ തൂക്കുകയാവാം പരാഗസുരഭില....... സുഗന്ധനീരധി നീന്തിവരുന്നൊരു വസന്ത ഋതുവിന് കന്യകമാരേ എന്നുടെപേരു വിളിച്ചും കൊണ്ടൊരു മന്മഥനിതുവഴി കടന്നുപോയോ? പരാഗസുരഭില....... താമസിച്ചൊരു തെറ്റിനു തോഴന് പ്രേമകലഹം കാട്ടുകയാവാം കള്ളനെന്നെ തോല്പ്പിച്ചീടാന് കള്ളയുറക്കം കാട്ടുകയാവാം പരാഗസുരഭില......... |