പാതിരാവായി (ഫ്രീഡം )
This page was generated on April 23, 2024, 7:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംറിനില്‍ ജോണ്‍സ്‌
ഗാനരചനതമ്പി കണ്ണന്താനം ,കരീം തൊടുപുഴ
ഗായകര്‍ബിജു നാരായണൻ ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജിഷ്ണു രാഘവൻ ,രേണുക മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:45:35.

പാതിരാവായി മയങ്ങാന്‍
ആവതില്ലെന്നായ് തുളുമ്പും
വെണ്‍നിലാവിന്‍ മേനിയില്‍
അലസമലസം തലോടി ഞാന്‍
(പാതിരാവായി...)

ഉണരൂ എന്നില്‍ പടരൂ നീ
പ്രണയ ഗീതങ്ങളാലപിക്കൂ
പനിനീര്‍ കണമായ് പൊഴിയൂ നീ
ഇളംകാറ്റിലലിയും സുഗന്ധമായ്‌
പ്രേമപരവശനാണു ഞാന്‍
പൂനിലാവായ് പെയ്തു വാ...
ഉം..പ്രേമപരവശയാണു ഞാന്‍
പൂനിലാവായ് പെയ്തു വാ...
(പാതിരാവായി...)

ദൂരെ ദൂരെ സൂര്യനായ്
വാനമൊരുങ്ങും നേരമായ്
പാതിമയങ്ങിയ പൂവുകള്‍
ഇടറി വീഴും കാലമായ്‌
ഓടിയകലും പൌര്‍ണ്ണമീ
കാത്തു നില്‍ക്കും നിന്നെ ഞാന്‍
ഉം..ഓടിയകലും പൌര്‍ണ്ണമീ
കാത്തുനില്‍ക്കും നിന്നെ ഞാന്‍
(പാതിരാവായി...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts