ചൊല്ലു സഖി (ശ്രീരാമ പട്ടാഭിഷേകം )
This page was generated on April 18, 2024, 9:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:58.
ചൊല്ലുസഖീ...ചൊല്ലുസഖീ....
കാരണം ചൊല്ലുസഖീ
ചൊല്ലുവാനാവാത്തൊരുല്ലാസമാര്‍ന്നുള്ളം
തുള്ളിക്കളിക്കുന്നതെന്തെ?
ചൊല്ലു സഖി.....


സൂര്യനുദിക്കുമ്പോള്‍ താമരപ്പൂവുപോല്‍
ചാരുമുകില്‍കണ്ട മാമയില്‍ പോല്‍
ചിത്തം വിടരുന്നു നൃത്തം തുടരുന്നു
ചിന്ത തുടിയ്ക്കുന്നതെന്തേ?
ചൊല്ലു സഖീ.....

കണ്ടേന്‍ കണ്ടേന്‍ കൈവല്യരൂപനെ കണ്ടേന്‍
താരിളം തൂമന്ദഹാസം നീല-
ത്താമരപ്പൂവിന്‍ വിലാസം - അതില്‍
ആയിരം സൂര്യപ്രകാശം
കനിവേ വടിവായ് കമനീയാംഗനെന്‍
കൈവല്യരൂപനെക്കണ്ടേന്‍
കണ്ടേന്‍ കണ്ടേന്‍ കൈവല്യരൂപനെക്കണ്ടേന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts