വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ജി വേണുഗോപാല്‍ |
രാഗം | ആനന്ദഭൈരവി |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:30.
ഉം..ഉം...ലാലാ..ലാ...ലാ...ഉം..ലാ..ലാലാലാലാലാലാ... കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണന് കവിളൊലൊരുമ്മ തരാം (കൈ നിറയേ..) നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (2) കൊതിയുള്ളൊരുണ്ണി ഇതാ ചാരേ (കൈ നിറയേ..) പാല്കടലാകും ഇടനെഞ്ചിലാകേ കാല്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ (പാല് കടലാകും..) രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍ തുറന്നു വരുന്നമ്മ എന്നില്‍ തുളസിയണിഞ്ഞമ്മ കൈ നിറയേ വെണ്ണ തരാം കവിളിലൊരുമ്മ തരാം കണ്ണന് കവിളിലൊരുമ്മ തരാം പ സ നി ധ പ ഗ മ പ മ ഗ രി സ ഗ രി ഗ മ പ മ ഗ രി ഗ മ പ ധ പ സ നി സ ഗ രി ഗ രി സ നി രി സ നി ധ ധ പ മ ഗ രി ഗ മ പ ഗ മ പ.. പാല്‍മണമൂറും മധുരങ്ങളോടെ പായസമരുളുകയായ് രസമോടെ നുണയുകയായ് (പാല് മണം...) സ്നേഹവസന്തം കരളിന്റെ താരില്‍ എഴുതുകയാണമ്മ എന്നെ തഴുകുകയാണമ്മ (കൈ നിറയേ..) |