വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കക്ക രവി ,കാർത്തിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:22.
കുളിരു പെയ്യുന്ന നീലാംബരം കിളികള്‍ മൂളുന്ന ലീലാങ്കണം കഥകളോരോന്നു കൈമാറിടുമ്പോള്‍ കാതിലേതോ തേന്മഴ.... (കുളിര്...) അളകങ്ങള്‍ വീണിളകും നിന് കുളിര്‍നെറ്റി ഞാന്‍ തഴുകുമ്പോള്‍ ഈ നീലക്കണ്‍കള്‍ തന്നാഴങ്ങളില്‍ ഞാനേതോ മുത്തിന്നായ് മുങ്ങീടിന്നു സ്നേഹാര്‍ദ്രമാനസ നിന് ഗാനധാരയില്‍ ഞാന്‍ എന്നെത്തന്നെ മറക്കുന്നു.... (കുളിര്...) കുയില്‍ പാടും പൂക്കുടില്‍ തോറും കുടമുല്ല തേന്തിരി നീട്ടി ആരാരും കാണാതൊളിച്ചിരിക്കാം നേരം പുലരുന്ന നേരം വരെ... നാമൊത്തുചേരുന്നൊരീ നല്ല വേളയില്‍ നാം നമ്മെത്തന്നെ മറക്കുന്നു... (കുളിര്...) |