വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബാലു കിരിയത്ത് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:21.
പിണങ്ങുന്നുവോ നീ വയല്‍ കുരുവീ ? പരിഭവമോ നിന്‍ മിഴി പൂക്കളില്‍ ? കിളിയേ.. പോരൂ ഈ കൂട്ടില്‍ പൊന്നാരം പറയാം ഉണരാന്‍ കൊതിയായ് (പിണങ്ങുന്നുവോ ..) മനസ്സിന്റെ ഓമനവാതിലും ചാരി നെഞ്ചിലെ പൈങ്കിളി പാടും (മനസ്സിന്റെ..) ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍ നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ (പിണങ്ങുന്നുവോ ..) പൂക്കാലമായിട്ടും പൂവനമാകെ പുളകങ്ങള്‍ ചൂടിടും താനേ കളിചിരിയുണരും കഥകളിനിയും ആയിരം ആശകള്‍ ആരഭി പാടും (പിണങ്ങുന്നുവോ ..) |