ഹരിനീലവനഛായയില്‍ (ജാലകത്തിലെ പക്ഷി )
This page was generated on October 20, 2020, 12:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:58.
സനിസരിസ ... സനിസഗരി... പാ... മാ... സാ... നീ...

ഹരിനീലവനഛായയില്‍ - പമഗമപനിസ
ഹരിണങ്ങള്‍ മേഞ്ഞുനടന്നു - സനിധമധനിസ
കദളിത്തേന്‍ കനിയും കറുകപ്പുല്‍ത്തളിരും
കാണിക്യയായ്‌വെച്ചു - ധപമപധസരി
ഒരുകുയില്‍ പാടിവിളിച്ചൂ -ഗരിസനിപധപ
കൂഹു കൂഹൂ.........

പാടും കുയിലിന്റെ കൂടപ്പിറപ്പുകള്‍
കാടിന്റെ കണ്മണികള്‍ നൃത്തമാടി
തുള്ളിത്തുള്ളിച്ചോടുകള്‍ വെച്ചു
ഇല്ലിക്കാടിനും കണ്‍കുളിര്‍ത്തൂ.. ആ
കാടുതളിര്‍ത്തുപൂത്തൂ... കാടുതളിര്‍ത്തുപൂത്തൂ
ഹരിനീലവനച്ഛായയില്‍ ..........

മണ്ണിന്‍ മനസ്സിന്‍ താഴ്വരയില്‍
മലര്‍വാകത്തോപ്പുകള്‍ പൂത്തിറങ്ങി
ചൊല്ലിച്ചൊല്ലി ചോടുകള്‍ വെച്ചു
ചെല്ലക്കാറ്റും ചിലമ്പണിഞ്ഞു
ആ.........
കാടുകള്‍ വീണ്ടും തളിര്‍ത്തു
കാടുകള്‍ വീണ്ടും തളിര്‍ത്തു
ഹരിനീലവനച്ഛായയില്‍ ...........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts