മേലെയായി (അശ്വാരൂഢൻ )
This page was generated on March 28, 2024, 1:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സച്ചിൻ ശങ്കർ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:49.

മേലെയായ് മേഘം മങ്ങിയോ
താഴെയായ് മോഹം വിങ്ങിയോ
വെയിലകലുമീ വഴിയിൽ
ഇരുളലയുടെ പരിഹാസം
അങ്ങകലെയായ് സൂര്യനെരിഞ്ഞ നിമിഷം
മേലെയായ് മേഘം മങ്ങിയോ
താഴെയായ് മോഹം വിങ്ങിയോ.....

തേജോവസന്തം കടലില്‍ താഴുന്നു മെല്ലെ
നീലാരവിന്ദം കടവില്‍ കേഴുന്നു താനേ
പൊന്‍നൂലു പാകുമൊരു വെൺചേല ചിന്തിയോ
നിന്‍ തങ്കനാളമിഴിയില്‍ തിമിരകാന്തിയായോ
നിശതന്‍ തിരയില്‍ പുഴയാല്‍ തുഴയുന്നോ
നീ ഉദയം വിരിയും കരയെ തിരയുന്നോ
നേരമാവാതെ ഇന്നീരാവില്‍ താരലോകാധിപന്‍
മേലെയായ് മേഘം മങ്ങിയോ
താഴെയായ് മോഹം വിങ്ങിയോ.....

സന്ധ്യാംബരത്തിൻ ചിതയില്‍ ചെഞ്ചോര ചിന്നി
സിന്ദൂരതാലം ചിതറി മണ്ണിന്റെ മാറില്‍
നിന്‍ സ്വപ്നമൊന്നുതകരും നെഞ്ചു മൌനമായ്
കല്‍മണ്ഡപങ്ങളിലെ മൺവീണ തേങ്ങിടുമ്പോള്‍
മുകിലേ തിരിയില്‍ കരിയായ് മാറുന്നോ...
ഈ പകലോന്‍ ഇനിയും കതിരായ് തെളിയാനായ്
നിദ്രമായുന്ന കാലം വരുവാന്‍
ധ്യാനമായ് പൂവുകള്‍.......
(മേലെയായ് മേഘം മങ്ങിയോ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts