ആലപ്പുഴ വാഴും (തച്ചിലേടത്തു ചുണ്ടന്‍ )
This page was generated on April 19, 2024, 7:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ക്യാപ്റ്റന്‍ രാജു ,അഗസ്റ്റിൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:35.
 
(പു) തച്ചിലേടത്തു ഭഗവതിയേ തൃക്കടാക്ഷങ്ങള്‍ ചൊരിയണമേ
തൃക്കടാക്ഷങ്ങള്‍ ചൊരിയണമേ

(സ്ത്രീ) ഹോ..
(കോ) തെയ്തോം തെയ്തോം തെയ്തോം തെയ്തെയ്തോം (4)

(പു) ആലപ്പുഴ വാഴും ജയകാളീ ജയലളിത നടന-
ശീലത്തൊരു കേളിക്കൊടി പാറും പടകിളകിയൊഴുകി
മേളത്തൊടു താളത്തൊടു ജാലക്കരവിരുതുപൊരുതി
ആണുങ്ങട മാനങ്ങടെ വീറൂട്ടിയൊരുശിരു-
മാടിപ്പിടിവാശിത്തുഴയൂന്നിപ്പിണര്‍ വിതറി വിതറി
ലീലത്തകില്‍ നാദസ്വരഘോഷം തരും ഒലിയും ഒളിയും
അലയില്‍ ഇളകി അഴകു തഴുകി പടകു പടകു പടകള്‍ മുറുകി
എതിരു കുതിരെ തളരും അളവില്‍ അടരു തുടരും അമരമണിയും
ജയം വരും വരം തുരും
(ആലപ്പുഴ വാഴും)

(കോ) തെയ്തെയ്തോം (8)

(പു) ജകജല ജനങ്ങള്‍ തന്മനം നിറഞ്ഞാല്‍ പലതിനും
മിന്നടിപിടി ഉഴിഞ്ഞവര്‍ക്കകം തെളിഞ്ഞാല്‍
ഇടം വലം തിരിഞ്ഞവര്‍ സ്വയം മറന്നാല്‍
മനസ്സുകള്‍ ചെന്നിടം നിറമ്മറന്നവര്‍ കരം കൊടുത്താല്‍
പഴംപുരാണങ്ങള്‍ ഞൊടി പുനര്‍ജനിച്ചീടാം
ഇളം കരള്‍പൂക്കള്‍ നറുമണം ചൊരിഞ്ഞീടാം
പഴംപുരാണങ്ങള്‍ ഞൊടി പുനര്‍ജനിച്ചീടാം
ഇളം കരള്‍പൂക്കള്‍ നറുമണം ചൊരിഞ്ഞീടാം
പുഴുക്കിനെ മെഴുക്കുകള്‍ വഴുക്കിയും മെഴുക്കിയും കുഴപ്പകക്കുഴപ്പമാക്കി
(കോ) ഹേയ്...

(ആലപ്പുഴ വാഴും)

ജനഗണമനങ്ങകള്‍ തന്‍ രസത്തടങ്ങള്‍ കരകളില്‍
ആരവഹരമുതിരുമിടും മൊഴിക്കുടങ്ങള്‍
കുരവകളുഴിഞ്ഞെറിഞ്ഞനുഗ്രഹിച്ചാല്‍ അതിശയ-
കാഹളരസചിലന്തികള്‍ പറന്നു പൊങ്ങും
അകത്തളം തോറും തുടര്‍ അടര്‍ക്കളം മാറും
മനക്കരള്‍ക്കാവില്‍ നിലവിളക്കുകള്‍ പൂക്കും
കൊടുക്കുവാന്‍ അടുത്തിടാം ഒലിക്കുവാന്‍ പഠിച്ചിടാം
ജലാശയക്കിരീടമേ നീ
(കോ) ഹേയ്...

(ആലപ്പുഴ വാഴും)

കുരവകളിടുന്നവര്‍ വികാരപൂര്‍വ്വം പരിസര-
മാത്മൊഴികള്‍ ഒതുങ്ങിടാതുറഞ്ഞു തുള്ളും
വിരപ്പുറം വിറയ്ക്കുമീ പരുന്തുതോണി ചിറകുകള്‍
നീര്‍ത്തിറങ്ങണ മുഹൂര്‍ത്തമായി ജയപ്പറമ്പില്‍
ഒരായിരം നാദം ശ്രുതിയിടുന്നോരീ നേരം
മനം തെളിഞ്ഞാടാന്‍ ജയമയില്‍പ്പിറാവേ വാ
ഒരായിരം നാദം ശ്രുതിയിടുന്നോരീ നേരം
മനം തെളിഞ്ഞാടാന്‍ ജയമയില്‍പ്പിറാവേ വാ
ഇതാവരുന്നജ്ജയ്യമാം ചിലച്ചിറങ്കതന്‍ സ്വരം മനങ്ങളില്‍ പറന്നിറങ്ങാന്‍
(കോ) ഹേയ്...

(ആലപ്പുഴ വാഴും)
(ആലപ്പുഴ വാഴും)
(കോ) ഹേയ്...


 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts