ഉദയാസ്തമനങ്ങളെ (കൊടൂങ്ങല്ലൂരമ്മ )
This page was generated on February 23, 2020, 1:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,ആറന്മുള പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:37.

ഉദയാസ്തമനങ്ങളേ
യുഗസഞ്ചാരികളേ
ഉയര്‍ച്ചയും താഴ്ച്ചയുമൊരുപോലെ-
നിങ്ങള്‍ക്കൊരുപോലെ (ഉദയാസ്തമനങ്ങളേ)
ഓ.. ഓ.. ഓ....

കണ്ണുനീര്‍ച്ചോലയില്‍ കാലമൊഴുക്കിയ
കടലാസുതോണികള്‍ എത്ര കണ്ടു (കണ്ണുനീര്‍)
അഴിമുഖതിരകളില്‍ തകര്‍ന്നു ചിതറും
അവയുടെ മോഹങ്ങള്‍ എത്ര കണ്ടു - നിങ്ങള്‍
എത്ര കണ്ടു (ഉദയാസ്തമനങ്ങളേ)

മാനവധര്‍മ്മങ്ങള്‍ കാറ്റില്‍ പറത്തിയ
ഞാനെന്ന ഭാവങ്ങള്‍ എത്ര കണ്ടു (മാനവ)
ചുമലില്‍ മാറാപ്പുമായ് അലഞ്ഞു തിരിയും
അവയുടെ പതനങ്ങള്‍ എത്ര കണ്ടു നിങ്ങള്‍
എത്ര കണ്ടു (ഉദയാസ്തമനങ്ങളേ)
ഓ.. ഓ.. ഓ....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts