ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന [F] (പകൽ )
This page was generated on October 29, 2020, 7:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:34.

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റു വീഴുന്ന
നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം..

പറയാതെ യാത്രപോയ്‌ മറയുന്ന
പകലിന്റെ ചിറകായ്‌ തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിനു‌
ശക്തിയേകുന്നതും ദുഃഖം..

ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം.. malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts