ആവണി പൊന്നൂഞ്ഞാൽ ആടുമ്പോള്‍ (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ )
This page was generated on June 25, 2024, 1:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 17:52:27.ആവണിപൊന്നൂഞ്ഞാലാടുമ്പോളെന്നെ നീ
ആദ്യമായ് കണ്ടില്ലേ വെണ്ണിലാവേ
ആയില്യപാലകൾ പൂചൂടും രാവിൽ നീ
ആശിച്ചതെന്തെന്നും ചൊല്ലുകില്ലേ
മാനസജാലകം താനേ തുറന്നു
മാൻമിഴിരണ്ടിലും ദീപം തെളിഞ്ഞു
നീയിന്നെൻ മാറിൽ പൂമാല്യമായ്….. (ആവണി)

അലകൾ ഞൊറിയും പുഴതൻ ഹൃദയം
അമ്പാടിതിങ്കൾ കവരുമ്പോൾ (അലകൾ)
എന്റെ പേരിലൊരായിരം മലരമ്പുമായ് നീയണയുമ്പോൾ
തങ്കനൂപുരശിഞ്ജിതം പൊഴിയുന്നരാവുകൾ പുലരുമ്പോൾ
ഒന്നാകാൻ നമുക്കൊരു കുടിലില്ലേ
എന്നാലും മനസ്സുകൾ നിറയില്ലേ…. (ആവണി)

അളകാപുരിയിൽ.. അമരാവതിയിൽ
ആറാട്ടിനെത്തീ ഹംസങ്ങൾ (അളകാ)
ആയിരത്തിരിവെച്ചതെന്നിലണഞ്ഞുദൂതുപറഞ്ഞില്ലെ
ആരിളംകൊതിയൂറുമീനിമിഷങ്ങളേറെയണഞ്ഞില്ലെ
ദാഹത്തിൻ പുഴകൾക്കു കടലില്ലേ
സ്നേഹിച്ചാൽ അതിലൊരു സുഖമില്ലേ (ആവണി)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts