ചന്ദനപ്പല്ലക്കില്‍ (ഓക്കെ ചാക്കോ കൊച്ചിന്‍ മുംബൈ )
This page was generated on April 19, 2024, 11:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസയന്‍ അന്‍‌വര്‍
ഗാനരചനസുധാംശു
ഗായകര്‍യൂനസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:32.
ചന്ദന പല്ലക്കില്‍ നീ വരുമോ...
എന്‍റെ സ്വപ്നങ്ങളില്‍ എന്‍റെ മോഹങ്ങളില്‍...
കാല്‍നഖമുന കൊണ്ട് കളം വരച്ചു...
എന്നും അനുരാഗ മഷി കൊണ്ടു മിഴിയെഴുതി...
കവിളത്തു തെളിയുന്ന നുണക്കുഴിയില്‍...
നറു മല്ലികപ്പൂവിന്‍ ഇതള്‍ വിടര്‍ത്തീ...
ചെബഞ്ചി ചാറോലും പാദങ്ങളില്‍...
മണി നൂപുരങ്ങള്‍ പൊന്‍ ഇളക്കി മെല്ലേ.... (ചന്ദന പല്ലക്കില്‍...)

എൻ നെഞ്ചിൽ കുറുകും കിളിയേ
എൻ മിഴിയിൽ നിഴലായ് തെളിയൂ
ചെമ്പനീർപൂ ചൂടിയൊരുങ്ങും
തിങ്കൾ പൂമുഖമൊന്നു തിരിക്കൂ
എന്റെ പ്രിയയല്ലേ....എന്റെ കനവല്ലേ
നീയുമൊരുനാളിൽ എന്റേതാവില്ലേ..... (ചന്ദന പല്ലക്കില്‍...)

ഓ പ്രിയതേ മറിമാൻ കുരുന്നേ
എൻ ശ്രുതിയിൽ ലയമായ് നിറയൂ
കാത്തിരുന്നാല്‍ നീ വരികില്ലേ
പാട്ടിന്നീണം നീ തരികില്ലേ
ആയിരം ജന്മം നോമ്പു നോറ്റില്ലേ
ചാരുലത പോലെ എന്നില്‍ തളിര്‍ക്കില്ലേ......... (ചന്ദന പല്ലക്കില്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts