മഴ പുതുമഴ (കിസ്സാൻ [ഇലകൾ പച്ച പൂക്കൾ മഞ്ഞ] )
This page was generated on April 20, 2024, 1:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംജോണ്‍സണ്‍ ,കൈതപ്രം വിശ്വനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി ,സച്ചിദാനന്ദൻ പുഴങ്ങര
ഗായകര്‍ബിജു നാരായണൻ ,മഞ്ജു മേനോൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:26.

മഴ പുതുമഴ....മഴ പൊടിമഴ
മഴ കരിമഴ....മഴ ചിരിമഴ
മഴകള്‍ ഇളകിയരികിലൊഴുകുമോ.....ഓ...

തൂമഴയുടെ താളം കിളിമതിയുടെ മേളം
മനസ്സിലെ കന്നിപ്പൂമഴ...ഓ......
ചിനുചിനെ അല്ലിത്തേൻ മഴ...(തൂമഴയുടെ..)
കരിമുകിലേ മാനത്തെ പടികടന്നു വായോ..
പിടിപിടീന്നു താഴത്തെ വയലിലൊന്നു വായോ...
മയിലാ..കുയിലാ...മണിയാ...തോടിറങ്ങി വായോ ..
(തൂമഴയുടെ താളം.....)

നീയാണേ ഞാനാണേ പാടത്തു മണ്ണില്‍
തേനാണേ പാലാണേ നീ മഴപ്പെണ്ണേ..(നീയാണേ..)
കരളില്‍ നീയും പീലി നീര്‍ത്തിയോ ...
കവിളില്‍ നാണം ചായുറങ്ങിയോ....
മയിലാളെ ..നനയാതെ കിനാവുപോലൊരേ മഴ
ചേറുണരും നേരമെടീ മാറിനിക്കല്ലേ..
മാലയിടാന്‍ കൈയ്യിലെടീ ചീരവിത്തല്ലേ....(ചേറുണരും...)
(തൂമഴയുടെ താളം.....)

ഹോയ്...ചൂടാണേ ചൂരാണേ മാരന്റെ മാറില്‍
ചായല്ലേ..തോരാതെ പാടുന്നപെണ്ണേ...(ഹേയ് ചൂടാണേ...)
ഇളനീര്‍ തൈലം നീ തുളിച്ചുവോ
മിഴിയില്‍ മാനം പൂ വിടര്‍ത്തിയോ
മഴവില്ലേ തെളിയല്ലേ മനസ്സിലിന്നോരേ മഴ
പാളകൊണ്ടു നീരുകോരി ആടി നിക്കല്ലേ
ഏറു കൂട്ടി ഉച്ചയാണു് നീ മറക്കല്ലേ .....(പാളകൊണ്ടു..)
(തൂമഴയുടെ താളം.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts