അമ്പിളിപ്പൂമാരനോ (ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം )
This page was generated on April 27, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,ഇന്നസന്റ് ,കൊച്ചിന്‍ ഹനീഫ ,ബിന്ദുപണിക്കർ ,കെ പി എ സി ലളിത ,കലാരഞ്ജിനി ,നഗ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:22.

അമ്പിളി പൂമാരനോ സുന്ദരനാം മജ്നുവോ
നീ മധുചഷകവുമായ് വാ
കൊഞ്ചി നിൽക്കും മൈനയോ നെഞ്ചലിയും ലൈലയോ
നീ സുഖലഹരിയുമായ് വാ
മലർ മിഴി കാണുമ്പോൾ മയിലുകളാടുന്നു ഓ..ഓ..ഓ..
നീ വരില്ലേ വസന്തം തരില്ലേ
(അമ്പിളി പൂമാരനോ ….)

സല്ലാപ നൗകയിൽ ചന്ദ്രമണി പൊയ്കയിൽ
അല്ലിമണി പൂ തിരഞ്ഞു നീയണഞ്ഞ വേളയിൽ
ആദ്യാനുരാഗമാം നെയ് വിളക്കുമായ് ഞാൻ
ആരെയാരെ കാത്തിരുന്നു മുത്തു കൊണ്ടു മൂടുവാൻ
അഞ്ചിതൾ പുഞ്ചിരി കൊഞ്ചലിൽ പഞ്ചമം ചിന്തുമെന്റെ പൊന്നേ
എന്റെ നെഞ്ചിൽ വീണലിഞ്ഞ വീണാനാദമേ
തീരാദാഹങ്ങൾ തിരിയുഴിയും മോഹമേ
(അമ്പിളി പൂമാരനോ ….)

മനസ്സിൻ കടം മഹാസാഗരം
തിരക്കൈകളിൽ നമുക്കും സുഖം
നനഞ്ഞെത്തിയോ മഴക്കാറ്റുകൾ
നിലയ്ക്കില്ല പോൽ സഖീ ഓർമ്മകൾ
വനലതയുടെ മുടി തഴുകിയ മധു പൗർണ്ണമി
പ്രിയതരമൊരു മദലഹരിയിൽ ഒഴുകുന്നു നീ
സിരകളിലിതു ഹിന്ദോളം ചൊടിയിതളിനു സിന്ദൂരം
നഖമുനയുടെ വൈഡൂര്യം നവവധുവിനു സമ്മാനം
രാവല്ലയോ നിലാവല്ലയോ
രാഗം താനം പാടാൻ ഞാനും നീയും മാത്രം
(അമ്പിളി പൂമാരനോ ….)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts