പീലിമുകിൽ താഴ്വരയിൽ (കസൃതികുറുപ്പു് )
This page was generated on April 26, 2024, 11:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:19.
 
പീലിമുകിൽ താഴ്വരയിൽ നീലനിലാ പൂന്തണലിൽ
പൊൻ വെയിലിൽ പൂവണിയും പൂമരുതിൻ ചില്ലകളിൽ
മഴവിൽ കൂടാരം പോൽ ഒരു പവിഴപ്പൊൻകൂടുണ്ട്
പനിനീർച്ചിറകിൽ പാറും ഒരു കുറുവാൽ കിളിയുണ്ട്
(പീലിമുകിൽ താഴ്വരയിൽ...)

മേളിക്കാൻ മുത്തശ്ശരാകും കിഴവൻ കിളികൾ
ലാളിക്കാൻ മുന്നാഴി നിറയും നുരയും ലഹരി (2)
ആടിപ്പാടി എങ്ങെങ്ങും താളം തേടും ആവേശം ഹേയ് ഹേയ്
പൊന്നുണ്ടേ മിന്നായമുണ്ടേ മിഴി മിന്നും സ്വപ്നങ്ങളുണ്ടേ
ഉള്ളിന്നുള്ളിൽ ഊയലാടുവാൻ
(പീലിമുകിൽ താഴ്വരയിൽ...)

ആരാരും കാണാതെ അഴലിൻ എരിതീ നുകരും
ആഘോഷം തീരുന്ന നിമിഷം വെറുതേ കരയും (2)
എന്തോ തേടിയെങ്ങെങ്ങോ പാറിപ്പോലും ഏകാന്ത യാത്രയിൽ
വർണ്ണതിൻ വാസന്തമുണ്ടോ അഴകേറും പുലർകാലമുണ്ടോ
എന്നെന്നും സ്വന്തമാക്കുവാൻ
(പീലിമുകിൽ താഴ്വരയിൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts