ശ്രീപാർവ്വതി (രുദ്രാക്ഷം )
This page was generated on May 22, 2024, 9:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശരത്
ഗാനരചനരണ്‍ജി പണിക്കര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംരാഗമാലിക
അഭിനേതാക്കള്‍സുരേഷ് ഗോപി ,ആനി ,മാതു
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2013 20:43:16.

 
(സ്ത്രീ) ആ...

(സ്ത്രീ) ശ്രീപാര്‍വ്വതി പാഹിമാം ശങ്കരി
ശ്രീമംഗലകാരിണി പാഹിമാം ഗൗരി
ദീപങ്ങള്‍ ചൂഴും നിന്‍
ശ്രീപാദം തേടുന്നേന്‍
നീയരുളുക സായൂജ്യം ബ്രൊഹി ഹിമശൈലജ
ശ്രീപാര്‍വ്വതി പാഹിമാം ശങ്കരി
ശ്രീമംഗലകാരിണി പാഹിമാം ഗൗരി

(സ്ത്രീ) അ...

(പു) പൊന്‍പുലരൊളിയും ആതിരമഞ്ഞിന്‍ ജതിയും
നിന്‍ തങ്കത്തളയണിയും നറു ചിരിയാല്‍
(പൊന്‍പുലരൊളിയും)
ഹൃദയം നിറയും തിരുമധുരം നീ പാടും സംഗീതം
മഴയായ് മധുവായ് അമൃതലിയും ശ്രീരാഗം
ഉണ്ണിക്കിടാവിവള്‍ പൊന്‍പടി ഊയ്യലില്‍
ചില്ലാട്ടമാടുമ്പോള്‍
(സ്ത്രീ) താനന നനനാ
(പു) വാര്‍മുകിലഴകേ
(സ്ത്രീ) താനന നനനാ
(പു) തേന്‍കനി ചൊരിയൂ
ഹരിഹരപ്രിയദേവി
സസ രിരി നിനി സസ പപ നിനി സരി സാ...

(പു) പൊന്‍മുരളികയില്‍ ഏതോ വിണ്‍നദി തഴുകി
നറുതിങ്കള്‍ത്തളിരാലിലയതിലൊഴുകി
(പൊന്‍മുരളികയില്‍ )
പൊരുളായ് കനിവായ് നലമെഴുമൊരു പാലാഴിത്തിര പാടി
വരമായ് നിറവായ് കളമൊഴിയതില്‍ നീരാടി
ഉണ്ണിക്കിടാവിവള്‍ എന്‍മടിത്തൊട്ടിലില്‍
മയ്യുറങ്ങും നേരം
രാരിര രാരോ
പൂങ്കുയിലലിവേ
രാരിര രാരോ
തേന്‍പൊലി പാട്
ഹരിഹരപ്രിയദേവി
സസ രിരി നിനി സസ പപ നിനി സരി സാ...malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts