രാഗഹേമന്ത സന്ധ്യ (കിന്നരിപ്പുഴയോരം )
This page was generated on April 28, 2024, 12:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംകാനഡ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:04.




രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടുഞാൻ
പാൽകതിർചിരിതൂകിയണയും പൌർണ്ണമാസിയെ കണ്ടുഞാൻ
ശ്യാമമേഘസദസ്സിലെ സ്വർണ്ണവ്യോമഗംഗയെ കണ്ടുഞാൻ
കയ്യിൽകാഞ്ചനതാലമേന്തുന്ന കുങ്കുമോദയം കണ്ടുഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും ഇന്ദ്രകാർമുഖം കണ്ടുഞാൻ
കണ്ടതില്ലിതിലൊന്നിലും – സഖി
കണ്ടതില്ലിതിലൊന്നിലും.. നിന്നനുപമചാരുത…….. (രാഗഹേമന്ത)

ദേവഗന്ധർവ്വ വീണതന്നിലെ രാഗമാലിക കേട്ടുഞാൻ
തെന്നൽവന്നിളം മഞ്ജരികളിൽ ഉമ്മവെയ്ക്കുന്ന വേളയിൽ
ഉന്മദങ്ങളുയർത്തിടും ദലമർമ്മരങ്ങൾ ശ്രവിച്ചുഞാൻ
രാക്കുയിലുകൾപാടിടുന്ന കീർത്തനങ്ങൾ കേട്ടുഞാൻ
തേനരുവികൾ പാടിടും സാന്ദ്രഗാനശീലുകൾ കേട്ടുഞാൻ
കേട്ടതില്ലിതിലൊന്നിലും സഖീ
കേട്ടതില്ലിതിലൊന്നിലും.. നിന്റെകാവ്യമാധുര്യകാകളി (രാഗഹേമന്ത)

മഞ്ഞുതുള്ളികൾവീണുപൂവിന്റെ മെയ്തരിച്ചതറിഞ്ഞുഞാൻ
ആര്യനെതേടൂം ഭൂമികന്യതൻ സൂര്യദാഹമറിഞ്ഞുഞാൻ
മൂകരാവിലും ചക്രവാകത്തിൻ പ്രേമതാപമറിഞ്ഞുഞാൻ
കൊമ്പൊരുമ്മാനിണയ്ക്കുപേടമാൻ കൺകൊടുത്തതറിഞ്ഞുഞാൻ
കണ്ണനെകാത്തിരിക്കും രാധതൻ.. കാമനയറിഞ്ഞുഞാൻ
ഞാനറിഞ്ഞതിലൊന്നിലും.. സഖീ..
ഞാനറിഞ്ഞതിലൊന്നിലും… നിന്റെ ദീപ്തരാഗത്തിൻസ്പന്ദനം.. (രാഗഹേമന്ത)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts