വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:58.
നീ യാമിനീ മധുയാമിനി ഏകാകിനീ പ്രിയ കാമിനീ തേടുന്നാരേ നീ ഇതിലേ ഈറനാകുമളിവേണി അഴിയേ അഴകേ (നീ യാമിനീ...) നീട്ടി നീട്ടിയൊരു കാട്ടുപക്ഷിയുടെ പാട്ടിതാ കേട്ടുണർന്നൂ പ്രണയാർദ്രമേതു മറുപാട്ടു പാടീ നീ ഏതു മലർക്കുടിൽ നിന്നെയും തേടി വിളക്കു കൊളുത്തിയോ ഏതൊരു കാമുകസന്നിധി തേടുകയായ് ( നീ യാമിനി...) അല്ലിമുല്ല മദഗന്ധമാർന്ന തിരി നീട്ടിയോ മല്ലികാശരനു തേൻ കുടങ്ങൾ മലർശാഖി നീട്ടിയോ നീലനിചോളമഴിഞ്ഞുവോ നീയലസാംഗി തളർന്നുവോ നീരദയവനിക താഴ്ത്തിയതമ്പിളിയോ (നീ യാമിനീ...) |