വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:43:52.
ആ.... മൂവന്തിച്ചാന്തണിഞ്ഞു മുത്തണിരാത്തിങ്കള് മൊഹബ്ബത്തിന്‍ മൊഞ്ചിണങ്ങും മുല്ലപ്പൂത്തിങ്കള് അഴകോലും പെണ്കിടാവേ മിഴിമിന്നും മാന്‍കിടാവേ നീ വന്നാട്ടെ ചേര്‍ന്നു പാടുവാന്‍ കൈമറന്നു മെയ്മറന്നു ചാഞ്ചാടാന്‍ [മൂവന്തി] കൊലുസുകള്‍ കൊഞ്ചുമ്പോള്‍ ഖല്ബിന്റെയുള്ളില് താനേ പൂക്കും കുഞ്ഞുകിനാവ് ഗസലുകള്‍ മൂളുമ്പോള്‍ പൂവിളം ചുണ്ടില്‍ മുത്തം നല്‍കും തങ്കനിലാവ് മയ്യണിഞ്ഞ മായക്കണ്ണില്‍ മലരണിഞ്ഞ പീലിത്തുമ്പില്‍ മാറുലഞ്ഞ മല്ലിച്ചെണ്ടില് മാരിവില്ലോ പൂത്തിടുന്നു മണിത്തൂവലാല്‍ നിനക്കെന്റെ നെഞ്ചില്‍ തീര്‍ക്കാം നീലമേഘപ്പൂമഞ്ചം ഒരു നീലമേഘപ്പൂമഞ്ചം [മൂവന്തി] മനസ്സിലെ പൂഞ്ചെപ്പില് നീ നിറയ്ക്കുന്നു മുന്തിരിനീരിന് മുരളീഗാനം കനവിലെ തൂമഞ്ഞില്‍ നീ വിടര്‍ത്തുന്നു കാതരമേതോ രാഗപരാഗം മെയ്യുഴിഞ്ഞ മോഹപ്പൂവിന് മുത്തടര്‍ന്നു വീഴും നേരം കാല്‍ച്ചിലമ്പ് കൊഞ്ചിത്തുള്ളും താളമോടെ പോരും നേരം ഒമര്ഖയ്യാമായ് ഞാന്‍ നിന്റെ കാല്ക്കല് വയ്ക്കാം പ്രേമകാവ്യപ്പൂത്താലം ഒരു പ്രേമകാവ്യപ്പൂത്താലം [മൂവന്തി] |