കുടമുല്ല (ചിരിക്കുടുക്ക )
This page was generated on April 26, 2024, 12:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിനു കിരിയത്ത്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൂട്ടിക്കൽ ജയചന്ദ്രൻ ,ദീപ്തി പ്രസാദ് ,കൊച്ചിന്‍ ഹനീഫ ,കല്‍പ്പന
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2013 04:50:55.

കുടമുല്ലക്കാടിൻ വള കിലുങ്ങി
കുങ്കുമച്ചിമിഴിൻ ചിരി മുഴങ്ങി
കുടമുല്ലക്കാടിൻ വള കിലുങ്ങി
കുങ്കുമച്ചിമിഴിൻ ചിരി മുഴങ്ങി
പൊന്നും പൊൻ പൂവും
വെൺ ദീപാവലിയും വെച്ചു്...
കണ്ണിൽ കിനാവിൻ കിന്നാരം വിരുന്നിനെത്തുമെൻ-
മനസ്സിലെ പൂഞ്ചിറകിലെ തേൻ കണങ്ങളെ
നീ കവരുമോ...
തൊട്ടും തുടുത്തും തുളുമ്പാക്കുറുമ്പിലുള്ള
മുത്തും പളുങ്കും കൊരുക്കാൻ മറക്കുമോ...

മധുരമംഗല്യം അണയുകയായി
മാദക മന്ത്രം മുഴങ്ങാൻ
രംഗമുണർത്തി കുറുകുയിലേതോ
കുളിരണിക്കടമ്പിൽ...
പ്രണയസാഫല്യം അണിയുകയായ്
പ്രാണനിലേതോ വസന്തം
വന്നു വിടർത്തീ വധുവിനു വേണ്ടി
നവരംഗ സുഗന്ധം...
ആരോ അനുരാഗം ശ്രുതി ചേർക്കും
മോഹപ്രപഞ്ചം...
ഒന്നായ് ഇനി നമ്മൾ കനവുണ്ണും
കാണാ മരന്ദം...
തൊട്ടും തുടുത്തും തുളുമ്പാക്കുറുമ്പിലുള്ള
മുത്തും പളുങ്കും കൊരുക്കാൻ മറക്കുമോ...

കനകനാളങ്ങൾ വിരിയുകയായി
കാഞ്ചനദീപം കൊളുത്താൻ...
വിണ്ണിലുദിച്ചൂ പവിഴ നിലാവിൻ
പയർമണിത്തിങ്കൾ...
ഇനി നമുക്കെന്നും ഉത്സവമല്ലോ
ജീവിതമേതൊരുഷസ്സിൻ...
കൈത്തിരിയായി കവിതകളായി
കസവിട്ടു വിരിഞ്ഞു....
ആരോ അതിലോലം വിരൽ ചേർക്കും
സ്നേഹതരംഗം...
എന്നും ഇനി നമ്മിൽ ചിറകേകും
ദേവപതംഗം...
തൊട്ടും തുടുത്തും തുളുമ്പാക്കുറുമ്പിലുള്ള
മുത്തും പളുങ്കും കൊരുക്കാൻ മറക്കുമോ...
(കുടമുല്ലക്കാടിൻ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts