നക്ഷത്രപ്പുള്ളികൾ മിന്നുന്ന (ഒന്നാം വട്ടം കണ്ടപ്പോൾ )
This page was generated on April 25, 2024, 5:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനരഞ്ജിത്ത് മട്ടാഞ്ചേരി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രവീണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:44.
നക്ഷത്ര പുള്ളികള്‍ മിന്നുന്ന പട്ടിന്റെ നൈര്‍മല്യ ശിരോവസ്ത്രവും പുതച്ചു നീ
അന്നൊരു ക്രിസ്മസ് നാളില്‍ കുര്‍ബാന കൊള്ളുവാന്‍ വന്നു
(നക്ഷത്ര പുള്ളികള്‍ )

വെണ്‍പ്രാവുകള്‍ പറക്കുന്ന അങ്കണത്തില്‍ എന്റെ
വെള്ളരി പ്രാവ് നീ കുറുകി നിന്നു (2 )
പ്രഭാതത്തിലെ കുളിരിലെന്‍ മുന്നില്‍ (2 )
പരിമളമായി നീ ഒഴുകി വന്നു
(നക്ഷത്ര പുള്ളികള്‍ )

ആയിരം മെഴുതിരികള്‍ മിഴികളില്‍ തെളിഞ്ഞു
മാലാഖയാണെന്ന് എനിക്ക് തോന്നി (2 )
പ്രഭാമയി നീ .... എന്‍ പ്രാണനില്‍ (2 )
അനുരാഗ ദീപ്തി ചൊരിഞ്ഞു നില്‍പു
(നക്ഷത്ര പുള്ളികള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts