ഉരുക്കുകോട്ട (ഒന്നാം വട്ടം കണ്ടപ്പോൾ )
This page was generated on March 29, 2024, 8:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനരഞ്ജിത്ത് മട്ടാഞ്ചേരി
ഗായകര്‍ബിജു നാരായണൻ ,പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീഷ് ,ഹരിശ്രീ അശോകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:44.

ഉരുക്കുകോട്ട തകർന്നിതാ
ഉല്ലാസപ്പറവകൾ പായുന്നിതാ...(2)
അന്തിവെളിച്ചം മങ്ങുമ്പോൾ
അനന്തവിഹായസ്സിലേക്കു പറക്കുന്നൂ...
ഉരുക്കുകോട്ട തകർന്നിതാ
ഉല്ലാസപ്പറവകൾ പായുന്നിതാ...

പരക്കംപായുന്ന ലോകം..ചുറ്റും
തിരക്കുപിടിച്ച സമൂഹം...(2)
പരിഭ്രാന്തരായ് ഓടുന്നവർ
പരിഷ്ക്കാരം തേടി പായുന്നവർ...
പരിഭ്രാന്തരായ് ഓടുന്നവർ
പരിഷ്ക്കാരം തേടി പായുന്നവർ...
പെട്രോൾപുകയാണീ പട്ടണത്തിൽ...
ശ്വാസകോശം നിറയേ...
ശ്വാസകോശം നിറയേ...(2)
(ഉരുക്കുകോട്ട...)

ഭ്രാന്തുപിടിച്ചോടും ബസ്സിനകത്തും
സിനിമാശാലയിലെ ഇരുളിനകത്തും...(2)
പൂവാലന്മാർ വിലസുന്നേ....
ജാഗ്രത...ജാഗ്രത...ജാഗ്രത...

തട്ടുകട പെട്ടിക്കട
പുട്ടുകടല തട്ടിവിടു്....ഹേയ്
പുട്ടുകടല തട്ടിവിടു്...
(തട്ടുകട...)
ഇന്നു പത്തടിക്കണം പുട്ടടിക്കണം
കുമാരീ...(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts